പണിമുടക്കിൽ പങ്കെടുക്കില്ല

Thursday 12 February 2026 12:55 AM IST

തിരുവനന്തപുരം:വിവിധ സംഘടനകൾ ഇന്ന് നടത്തുന്ന പൊതുപണിമുടക്കിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്. അനുകൂല സർവ്വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. തൊഴിലാളി വിരുദ്ധ സമീപനങ്ങളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരേ നയമാണ് സ്വീകരിക്കുന്നത്. ജീവനക്കാരെ ക്രൂരമായി ദ്രോഹിച്ച സംസ്ഥാന സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാതെ ഏകപക്ഷീയവും പ്രഹസനവുമാക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് കൺവീനർ എം.എസ് ഇർഷാദ് അറിയിച്ചു.