യുണൈറ്റഡിനെ സമനിലയിൽ കുരുക്കി വെസ്റ്റ് ഹാം
Thursday 12 February 2026 3:28 AM IST
ലണ്ടൻ: പുത്തൻ കോച്ച് മൈക്കിൾ കാരിക്കിൻ്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ വിജയക്കുതിപ്പിന് തടയിട്ട് വെസ്റ്റ് ഹാം യുണൈറ്റഡ്. വെസ്റ്റ് ഹാമിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ തോൽവി മുന്നിൽക്കണ്ട യുണൈറ്റഡ് രണ്ടാം പകുതിയുടെ അധിക സമയത്ത് ബെഞ്ചമിൻ സെസ്കോ നേടിയ ഗോളിൽ സമനില കൊണ്ട് തടിതപ്പുകയായിരുന്നു. 50 -ാം മിനിട്ടിൽ തോമസ് സൗസക് നേടിയ ഗോളിലാണ് നേരത്തേ വെസ്റ്റ് ഹാം ലീഡെടുത്തത്.
47 പോയിൻ്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്ത് തുടരുകയാണ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാം 18 - ാ മതാണ്.
മറ്റൊരു മത്സരത്തിൽ ചെൽസിയെ ലീഡ്സ് 2 - 2 ന് സമനിലയിൽ കുരുക്കി. ന്യൂകാസിൽ യുന്നൈറ്റഡിനോട് 1-2 ന് തോറ്റ ടോട്ടൻ ഹാം ഹോട്ട്സ്പർ 16-ാം സ്ഥാനത്തേയ്ക്ക് വീണു.