വരുന്നു ബാസ്കറ്റ് ബോൾ ലീഗ്

Wednesday 11 February 2026 9:29 PM IST

തിരുവനന്തപുരം : കേരളത്തിലെ യുവ ബാസ്‌ക്കറ്റ്ബോൾ താരങ്ങളുടെ വളർച്ചയ്ക്ക് പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ

ഉദ്ഘാടനം നിർവഹിച്ചു. മേയ് 27 മുതൽ ജൂൺ 6 വരെ കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ വെച്ചാണ് പത്ത് ദിവസത്തെ ലീഗ് സംഘടിപ്പിക്കുന്നത്. BLKയുടെ ആദ്യ സീസണിൽ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും.

തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്‌ക്കേഴ്‌സ്, കാലിക്കറ്റ് വാരിയേഴ്‌സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവ്വഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, 'ഡങ്കൻ' (Duncan) എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി. കേരളത്തിന്റെ വനിതാ 3x3 നാഷണൽ ചാമ്പ്യന്മാരെ ചടങ്ങിൽ ആദരിച്ചു.