സംസ്ഥാനത്തെ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ്
Wednesday 11 February 2026 10:26 PM IST
ന്യൂഡൽഹി: സംസ്ഥാന പൊലീസ് സേനയിലെ പത്ത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്. മുതിർന്ന എസ്.പിമാരായ പി.വിക്രമൻ, സി.എസ്.ഷാഹുൽ ഹമീദ്, ജി.സാബു. എൻ.രാജൻ,.ജോസി ചെറിയാൻ, എ.യു.സുനിൽ, ഇ.എൻ.സുരേഷ്, പ്രജീഷ് തോട്ടത്തിൽ, കൃഷ്ണകുമാർ, ഡോ.എ.നസീം എന്നിവർക്കാണ് കൺഫേർഡ് ഐ.പി.എസ് ലഭിച്ചത്. ഇത് സംബന്ധിച്ച സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.