കൊടിയേറ്റം നടത്തി
Thursday 12 February 2026 12:35 AM IST
പരപ്പനങ്ങാടി: പുത്തരിക്കല്‍ ഉള്ളണം റോഡിലെ പനയത്തില്‍ കല്ലടിക്കോട് ഭഗവതി ക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് ക്ഷേത്ര കാരണവര്‍ പനയത്തില്‍ കോരന്‍ കൊടിയേറ്റം നടത്തി. ഫെബ്രുവരി 17, 18 തീയതികളിലായി നടക്കുന്ന ഉത്സവത്തിന് 17ന് രാവിലെ മുകഷ വിവിധ പൂജകളും രാത്രി വിവിധ കലാപരിപാടികളും നടക്കും.18 ന് പുലര്‍ച്ചെ 3.30 ന് അരിതാലപ്പൊലി, 4.30 ന് കലംകരിക്കല്‍ , ഉച്ചയ്ക്ക് 12ന് കുട്ടിച്ചാത്തന്‍ മുടിയെടുക്കല്‍, തുടര്‍ന്ന് ഗുരുതി തര്‍പ്പണം.