വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; കോഴിക്കോട്ട് 12കാരിക്ക് ദാരുണാന്ത്യം
Thursday 12 February 2026 6:59 AM IST
കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. ഇന്നലെ വെെകുന്നേരം വീടിന്റെ മുകളിൽ കളിക്കുമ്പോൾ അതിനോട് ചേർന്ന് നിന്ന ലെെനിൽ കുട്ടിയുടെ കെെതട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.