കേരള സർവ​ക​ലാ​ശാല

Thursday 17 October 2019 7:51 PM IST
kerala uni

പുതു​ക്കിയ പരീക്ഷാ തീയതി

19, 22 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന നാലാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി പരീ​ക്ഷ​കൾ യഥാ​ക്രമം 23, 25 തീയ​തി​ക​ളി​ലേക്ക് മാറ്റി​യി​രി​ക്കു​ന്നു.

ടൈംടേ​ബിൾ

24 ന് ആരം​ഭി​ക്കുന്ന കമ്പൈൻഡ് ഒന്ന്, രണ്ട് സെമ​സ്റ്റർ, 25 ന് ആരം​ഭി​ക്കുന്ന മൂന്നാം സെമ​സ്റ്റർ ബി.​ആർക് (2013 സ്‌കീം) സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫീസ്

ഒന്നും രണ്ടും സെമ​സ്റ്റർ ബി.​ബി.എ (വി​ദൂ​ര​വി​ദ്യാ​ഭ്യാസം - 2013 & 2014 അഡ്മി​ഷൻ) സപ്ലി​മെന്ററി പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 28 വരെയും 150 രൂപ പിഴ​യോടെ 31 വരെയും 400 രൂപ പിഴ​യോടെ നവം​ബർ 2 വരെയും അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

ഏഴാം സെമ​സ്റ്റർ ബി.​ഡെസ് ഡിഗ്രി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രിച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 31 വരെ അപേ​ക്ഷി​ക്കാം.

2019 ജനു​വ​രി​യിൽ നട​ത്തിയ രണ്ടാം വർഷ എം.കോം പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ (2016 അഡ്മി​ഷൻ) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രിച്ചു. മാർക്ക് ലിസ്റ്റു​കൾ നവം​ബർ 1 മുതൽ ഹാൾടി​ക്ക​റ്റ്, ബിരുദ സർട്ടി​ഫി​ക്ക​റ്റിന്റെ പകർപ്പ് എന്നിവ ഹാജ​രാക്കി ഇ.ജി V സെക്ഷ​നിൽ നിന്നും കൈപ്പ​റ്റാം.

വിദൂര വിദ്യാ​ഭ്യാസ പഠ​ന​കേന്ദ്രം നട​ത്തിയ ഒന്ന്, രണ്ട് സെമ​സ്റ്റർ എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ (2017 അഡ്മി​ഷൻ) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

നാലാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്, ഇല​ക്‌ട്രോ​ണി​ക്സ്, എം.എ സോഷ്യോ​ള​ജി, മാസ് കമ്മ്യൂ​ണി​ക്കേ​ഷൻ ആൻഡ് ജേർണ​ലിസം പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് 28 വരെ അപേ​ക്ഷി​ക്കാം.

മൂന്നാം സെമ​സ്റ്റർ ബി.​എ.​എ​സ്.​എൽ.പി (സി.​ബി.​സി.​എ​സ്.​എസ് സ്ട്രീം) ഡിഗ്രി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും 26 വരെ അപേ​ക്ഷി​ക്കാം.

മാർക്ക് അപ്‌ലോഡ് ചെയ്യാം

സർവ​ക​ലാ​ശാ​ല​യുടെ എം.​ഫിൽ പ്രവേ​ശന പരീക്ഷ എഴു​തു​കയും ഇന്റർവ്യൂ​വിന് ഹാജ​രാ​കു​കയും ചെയ്ത വിദ്യാർത്ഥി​കൾക്ക് അവ​രുടെ ബിരു​ദാ​ന​ന്തര ബിരുദ പരീ​ക്ഷ​യുടെ മാർക്കു​കൾ 20 വരെ വെബ്‌സൈ​റ്റിൽ അപ്‌ലോഡ് ചെയ്യാം.