ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം
Thursday 12 February 2026 4:17 PM IST
കൂത്താട്ടുകുളം: കുവൈറ്റ് ഇന്റർനാഷണൽ ഷോ ജംമ്പിംഗ് ചാമ്പ്യൻഷിപ്പിൽ കൂത്താട്ടുകുളം പാലക്കുഴ വലിയ തേക്കുംതടത്തിൽ വി.എസ്.ബേബിയുടെയും മേരി ബേബിയുടെയും മകൻ സോജോ ബേബി സ്വർണം നേടി. സി.എസ്.ഐ വൺ സ്റ്റാർ, ത്രീസ്റ്റാർ വിഭാഗത്തിൽ 110 ക്ലാസ് മത്സരത്തിലാണ് സ്വർണം നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പേരെ സോജോ പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ സ്മിത സ്റ്റീഫൻ, മക്കൾ: ജാരോൺ.എസ്.ബേബി, ജാലിൻ എസ്.ബേബി. കുവൈറ്റ്, സൗദി അറേബ്യ, ബ്രിട്ടൻ ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ള 250ൽപ്പരം റൈഡർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.