രാജഗിരി മാനേജ്മെന്റ് സമ്മേളനം
Thursday 12 February 2026 4:31 PM IST
കൊച്ചി: രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും സംയുക്തമായി കാക്കനാട് രാജഗിരിവാലി ക്യാമ്പസിൽ ഇന്നും നാളെയും അന്താരാഷ്ട്ര മാനേജ്‌മെന്റ് കോൺഫറൻസ് സംഘടിപ്പിക്കും.സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോൾഫി ജോസ് മുഖ്യാതിഥിയാകും. യു.കെയിലെ ന്യൂകാസിൽ യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ പ്രൊഫ.നോമി സിങ്കോവിക്‌സ്, യൂണിവേഴ്‌സിറ്റി ഒഫ് ആബർഡീൻ ബിസിനസ് സ്‌കൂൾ പ്രൊഫ. ജിംഗ് കായ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആർ.ബി.എസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജനറൽ കൺവീനർ ഡോ. ആരതി കൃഷ്ണ, പബ്ലിക് റിലേഷൻസ് മാനേജർ ഷെറിൻ ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.