സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ ജില്ലാ സമ്മേളനം
Thursday 12 February 2026 5:05 PM IST
കൊച്ചി: കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ ജില്ലാ സമ്മേളനം ആലുവ സർക്കാർ എച്ച്.എ.സി എൽ.പി സ്കൂളിൽ ആലുവ നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ മിനി ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ഡി.പുഷ്പലത അദ്ധ്യക്ഷയായി. വിരമിക്കുന്ന അദ്ധ്യാപകർക്ക് നഗരസഭാ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ ഉപഹാരസമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി റിജേഷ് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്റെ പ്രൈവറ്റ് വിഭാഗം പ്രസിഡന്റായി അഭിലാഷ് ടി.പ്രതാപ്, സെക്രട്ടറിയായി കെ.എസ്.സന്ദീപ് എന്നിവരെയും ഡിപാർട്ട്‌മെന്റ് വിഭാഗത്തിലേക്ക് ഇ.ഡി.പുഷ്പലത (പ്രസിഡന്റ്), ദീപ്തി മുരളീധരൻ (സെക്രട്ടറി), സി.എസ്.ശാരിദാസ് (ട്രഷറർ ), സി.പി.അജിമോൻ, പ്രശാന്ത് എൻ കൈമൾ, എൻ.ഡി.ഷിബു എന്നിവരെയും തിരഞ്ഞെടുത്തു