കൂട്ടയോട്ടം നടത്തി

Friday 13 February 2026 12:43 AM IST
d

വണ്ടൂർ : തിങ്കളാഴ്ച നടക്കുന്ന ഹെൽത്തി കേരള കാമ്പെയിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഹെൽത്തി റൺ കൂട്ടയോട്ടം ആവേശമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഫ്ളാഗ് ഓഫ് ചെയ്തു. വി.എം.സി ഗ്രൗണ്ട് മുതൽ ടൗൺ ചുറ്റി ആറ് കിലോമീറ്റർ ചുറ്റളവിൽ വണ്ടൂർ റണ്ണേഴ്സിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വണ്ടൂർ ഹോമിയോ കാൻസർ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനുകൃഷ്ണൻ, ഹെൽത്തി കേരള കാമ്പെയിൻ കൺവീനർ ഡോ. സി. ഷഹാന , സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.പി. സുനിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.