പ്രകടനം നടത്തി
Friday 13 February 2026 12:47 AM IST
പെരിന്തൽമണ്ണ: അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി പെരിന്തൽമണ്ണ ടൗണിൽ തൊഴിലാളികൾ പണിമുടക്കി പ്രകടനം നടത്തി. പ്രകടനത്തിന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ, മുനിസിപ്പൽ സെക്രട്ടറി സി.പി രാമദാസ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ടി.കെ. ജയൻ, വള്ളൂരാൻ ഹനീഫ, എൻ. അലവി, ടി.ലളിത എന്നിവർ നേതൃത്വം നൽകി. പൊതുയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.സി.ടി.ഒ നേതാവ് എ. വേണു, വള്ളൂരാൻ ഹനീഫ എന്നിവർ സംസാരിച്ചു. ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി സി.പി രാമദാസ് സ്വാഗതവും ടി.ലളിത നന്ദിയും പറഞ്ഞു.