സഹോദരിയുടെ വിവാഹത്തിന് യുവാവ് അതിഥികൾക്ക് സമ്മാനമായി നൽകിയത് സ്വർണ ബിസ്കറ്റ്
റിയാദ് : അറബ് വിവാഹങ്ങളിലെ ആഡംബരം പല തവണ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിട്ടുണ്ട്. മുമ്പുള്ള വിവാഹങ്ങളെക്കാൾ ഒരു പടി മുന്നിൽ നിൽക്കണം എന്ന ചിന്തയാണ് ഇത്തരം വിവാഹങ്ങളെ ആകർഷകമാക്കുന്നത്. ക്ഷണക്കത്ത് മുതൽ ഭക്ഷണത്തിൽ വരെ ആഡംബരം കൊണ്ടുവരുന്ന വിവാഹ വീഡിയോകൾ വൈറലായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായി എത്തിയിരിക്കുകയാണ് സൗദിയിലെ ഒരു വിവാഹ സത്കാരത്തിന്റെ വീഡിയോ. വിവാഹത്തിനെത്തിയ അതിഥികൾക്ക് സമ്മാനമായി നൽകിയത് സ്വർണ ബിസ്കറ്റുകളായിരുന്നു എന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. നിരന്നിരിക്കുന്ന ഒരു കൂട്ടം അറബികളുടെ ഇടയിലേക്ക് ഒരു താലവുമായി വധുവിന്റെ സഹോദരൻ കടന്നുവരുന്നു. താലത്തിൽ നിരനിരയായി അടുക്കി വച്ച സ്വർണ ബിസ്കറ്റുകൾ കാണാം, അതിും 24 കാരറ്റ് സ്വർണം. അതിഥികൾ ചിലർ സ്വർണ ബിസ്കറ്റുകൾ എടുക്കുന്നുണ്ട്. ചിലർ നിരസിക്കുന്നതും മറ്റു ചില അതിഥിക( ഒന്നിൽ കൂടുതൽ സ്വർണ ബിസ്കറ്റുകൾ എടുക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ അത്യാഡംബരമെന്നും സഹോദര സ്നേഹമെന്നുമുള്ള കുറിപ്പുകളുമായി സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തി. സൗദിയിലെ ഉന്നത കുടുംബങ്ങളിൽ അതിഥികൾക്ക് ഇത്തരം സമ്മാനങ്ങൾ നൽകുന്നത് സാംസ്കാരിക പാരമ്പര്യമാണെന്ന് ചിലർ കുറിച്ചു. സ്വർണ വില കുതിച്ചുയരുമ്പോൾ സ്വർണ ബിസ്കറ്റുകൾ സമ്മാനിച്ച സഹോദരനെ അഭിനന്ദിക്കുന്നവരും ഉണ്ട്.
Saudi wedding ceremony .Bride’s brother offers 24 karat Gold biscuits to Groom’s family.Watch as that one uncle could not quite control himself and had to double dip pic.twitter.com/RkzrNqp5Fc
— tic toc (@TicTocTick) February 11, 2026
അതേസമയം മധുരപലഹാരങ്ങൾ സ്വർണ നിറമുള്ള കടലാസിൽ പൊതിഞ്ഞു നൽകുന്നത് അറബികളുടെ പതിവാണെന്നും വീട്ടുപകരണങ്ങൾ പോലും ഇത്തരം സ്വർണനിറം അടിക്കുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ഒപ്പം കാശ്മീരിൽ ഡോളർ എന്നൊരു മധുര പലഹാരം സ്വർണ ഫോയിലിൽ പൊതിഞ്ഞു നൽകാറുണ്ടെന്നും എല്ലാം ഒരു ഷോ മാത്രമാണെന്നും ചിലർ പറയുന്നു.