വിദ്യാർത്ഥികൾക്ക് വായനക്കൂട്

Friday 13 February 2026 12:51 AM IST
കാരന്തൂർ മർകസ് ഗേൾസ് സ്ക്കൂളിൽ ആരംഭിച്ച വായനക്കൂട് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: വിദ്യാർത്ഥികൾക്ക് വായനക്കൂട് ഒരുക്കിയിരിക്കയാണ് കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.സ്കൂളിൻറെ മുറ്റത്ത് വിശാലമായ സൗകര്യത്തിൽ നിർമ്മിച്ച വായനക്കൂട്ടിൽ വായിച്ച് അറിവ് നേടുന്നതിനും സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിനുമുള്ള വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഉനൈസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.വി.സംജിത്ത് മുഖ്യാതിഥിയായി. ബിജു പൂതക്കണ്ടി, ഫിറോസ് ബാബു, നിയാസ് ചോല, അബ്ദുറഹിമാൻ, ഷമീം ലക്ഷദ്വീപ്, ദുൽക്കിഫ്‌ലി സഖാഫി കാരന്തൂർ, എൻ കെ ഷംസുദ്ദീൻ, എ.പി.മിസ്തഹ്, അബ്ദുൽ ഖാദർ ഹാജി, സി മുഹമ്മദ് ഷാജി, അബ്ദുല്ലത്തീഫ് സഖാഫി, ഒ.ടി ഷഫീഖ് സഖാഫി, അഷ്റഫ് വെള്ളിപറമ്പ്, ജലീൽ പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.