അധിക കോച്ച്
Friday 13 February 2026 1:52 AM IST
പാലക്കാട്: ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചാവസാനത്തെ വലിയ യാത്രാത്തിരക്ക് കണക്കിലെടുത്ത് പാലക്കാട്, കോഴിക്കോട് വഴിയുള്ള ചെന്നൈ എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസിൽ(16159) ഇന്നും നാളെയും ഒരു സ്ലീപ്പർ കോച്ച് അധികമായി ഉൾപ്പെടുത്തി. ഫെബ്രുവരി 15നും 16നും കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്‌മോർ എക്സ്‌പ്രസ്(16160) ട്രെയിനിൽ ഈ ദിവസങ്ങളിൽ ഒരു സ്ലീപ്പർ കോച്ച് അധികമായി ഏർപ്പെടുത്തിയതായും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.