ഒക്കൽ ഗവ. എൽ.പി സ്കൂൾ വാർഷികം
Friday 13 February 2026 1:16 AM IST
പെരുമ്പാവൂർ: ഒക്കൽ ഗവ. എൽ.പി. സ്കൂളിന്റെ 112-ാം വാർഷികാഘോഷം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സിന്ധു അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് പി.കെ. സിജു, ജില്ലാ പഞ്ചായത്ത് മെമ്പർ അഹല്യ സദാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഒ. ജോണി, വാർഡ് മെമ്പർമാരായ അബ്ദുൾഫാസിൽ, പി.കെ. സിജു, എം.വി. ബാബു, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ എന്നിവർ സംസാരിച്ചു.