കെ.പി.എം.എസ് സമ്മേളനം
Friday 13 February 2026 12:30 AM IST
കോന്നി: കെ.പി.എം.എസ് കോന്നി യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മനോജ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.മനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഞ്ജു വിനോദ്, സനീഷ് കുമാർ, ആർ.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.കൃഷ്ണകുമാർ, കെ.ജി.സോമൻ ബിജു, രാജ് മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.അനീഷ് കുമാർ (പ്രസിഡന്റ്), മഞ്ജു വിനോദ് (സെക്രട്ടറി), സനീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.