സ്വീകരണവും അനുമോദനവും
Friday 13 February 2026 12:31 AM IST
കോന്നി: കുമ്മണ്ണൂർ മുളന്തറ ജനകീയ സംഘത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും സംസ്ഥാന കലോത്സവ വിജയികൾക്ക് അനുമോദനവും നൽകി. ജില്ലാ പഞ്ചായത്ത് അംഗം എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. റഷീദ് മുളന്തുറ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ, സുലേഖ.വി.നായർ, എം.ഷംസുദ്ദീൻ, ജോയ് തോമസ്, ഡോ. എം.രാജൻ, കെ.മോഹനൻ പിള്ള, സെയിദ് മുഹമ്മദ്, കെ.കെ.രാജൻകുട്ടി, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.വി.ജോയി എന്നിവർ സംസാരിച്ചു.