കെ-മാറ്റ് കോച്ചിംഗ്

Friday 13 February 2026 12:35 AM IST

ചെങ്ങന്നൂർ: പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് സ്കൂൾ ഒഫ് ബിസിനസിന്റെ ആഭിമുഖ്യത്തിൽ കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പത്ത് ദിവസത്തെ ഓൺലൈൻ സൗജന്യ സായാഹ്ന കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു. എം.ബി.എ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള സമഗ്ര പരിശീലനമാണ് ലഭിക്കുന്നത്. പരിചയസമ്പന്നരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9544295333.