മരട് ; പുനഃപരിശോധനാഹർജി തള്ളി,​ 35 പേർക്കുകൂടി നഷ്ടപരിഹാരം,​ 25 ലക്ഷം നാലുപേർക്ക് മാത്രം

Thursday 17 October 2019 8:16 PM IST

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനെതിരെ ഉടമകളിൽ ഒരാൾ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രിംകോടതി തള്ളി. ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ പിഴവുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.

ഫ്ളാറ്റ് സമുച്ചയത്തിനെതിരായ വിദഗ്ദ്ധ സമിതി റിപ്പോർട്ട് റദ്ദാക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.

അതേസമയം മരടിലെ 35 ഫ്ലാറ്റ് ഉടമകൾക്കുകൂടി നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തു. ഇതിൽ നാല് ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷംരൂപ വീതം നൽകാനും ശുപാർശയുണ്ട്. മറ്റുള്ളവർക്ക് ഹാജരാക്കിയ രേഖകൾ അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചത്.


ഇന്ന് പരിഗണിച്ച അപേക്ഷകളിൽ പ്രസക്തമായ രേഖകൾ ഹാജരാക്കാത്ത 14 പേർക്ക് തുകയൊന്നും അനുവദിച്ചിട്ടില്ല. അതിനിടെ, ആൽഫ വെഞ്ചേഴ്സ് ഉടമയുടെ മുൻകൂർ ജാമ്യേപേക്ഷയിൽ വിധി പറയുന്നത് പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.