ജില്ലാ തല സംഗമം നടത്തി
Friday 13 February 2026 12:55 AM IST
വടകര: ഓർക്കാട്ടേരി കെ.കെ.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പവർ ബ്രിഗേഡ് ജില്ലാതല സംഗമം അഞ്ച് ദളങ്ങളിലായി നടന്നു. ഗീത, ദീപ, റൗഫ്, രജില, സനിത എന്നിവർ ക്ലാസുകൾ എടുത്തു. ആർ.ഡി.ഡി രാജേഷ് കുമാർ ആർ ഉദ്ഘാടനo ചെയ്തു. കവി സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർ മനോജ്കുമാർ. ജി അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ ഷാജി പദ്ധതി വിശദീകരണം നടത്തി. ബിജു സി.കെ, നിസാർ സി.പി, രവികുമാർ കെ, അൻവർ അടുക്കത്ത് ഹരി പി, ജ്യോതി പി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സീമ സ്വാഗതവും സൗഹൃദ കോഡിനേറ്റർ രാജേഷ് കുളങ്ങര നന്ദിയും പറഞ്ഞു