തണ്ണിമത്തനും ചോളവും വിളവെടുത്തു

Friday 13 February 2026 12:05 AM IST
മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ പൊറ്റശ്ശേരിയിൽ നടപ്പിലാക്കിയ തണ്ണിമത്തൻ, ചോളം കൃഷികളുടെ വിളവെടുപ്പ് നടത്തി

മുക്കം: മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ പൊറ്റശ്ശേരിയിൽ നടപ്പിലാക്കിയ തണ്ണിമത്തൻ, ചോളം കൃഷികളുടെ വിളവെടുപ്പ് ഉത്സവമായി മാറി. പൊറ്റശ്ശേരിയിലെ കർഷകനായ ബഷീർ കൃഷി ചെയ്ത തണ്ണിമത്തന്റെയും ചോളത്തിന്റെയും വിളവെടുപ്പ് ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി നിർവഹിച്ചു. നഗരസഭയുടെയും കൃഷിഭവന്റെയും കൃത്യമായ മേൽനോട്ടവും കർഷകന്റെ കഠിനാധ്വാനവുമാണ് പൊറ്റശ്ശേരിയിലെ മണ്ണിൽ നൂറുമേനി വിളവ് കൊയ്യാൻ സഹായിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു. സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. ലീല, ടിൻസി തുടങ്ങിയവർ കൃഷി എന്നിവർ പ്രസംഗിച്ചു. കർഷകനായ ബഷീറിനെ അഭിനന്ദിക്കുകയും ചെയ്തു. നിരവധി നാട്ടുകാരും കാർഷിക ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.