ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ നൽകി

Friday 13 February 2026 12:18 AM IST
തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റെണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങുന്നു.

കാസർകോട്: ജില്ലയിലെ എസ്.സി, എസ്.ടി ഉന്നതികളിലെ കുട്ടികളുടെയും യുവതീയുവാക്കളുടെയും മുതിർന്നവരുടെയും വായനശീലം വളർത്തുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ, ജില്ലാ പഞ്ചായത്ത്, ജില്ലാഭരണ കൂടം, സാക്ഷരത മിഷൻ, എൻ.എസ്.എസ്, സന്നദ്ധ സംഘടനകൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചേർന്ന് 70 പുസ്തകങ്ങൾ സംഭാവന നൽകി. പുസ്തകങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി.ടി. സുരേന്ദ്രൻ പുസ്തകങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി. വിവിധ സ്വീകരണങ്ങളിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച പുസ്തകങ്ങളാണ് അക്ഷരോന്നതിയിലേക്ക് സംഭാവന ചെയ്തത്. ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ സ്വരൂപിച്ച പുസ്തകങ്ങളും ചടങ്ങിൽ സംഭാവന നൽകി.

ജില്ലാ പഞ്ചായത്ത് ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, ആർ.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജർ, ആർ.ജി.എസ്.എ കമ്യൂണിറ്റി ഡെവലപ്‌മെന്റ് എക്സ്‌പെർട്ട് എന്നിവർ പങ്കെടുത്തു.