ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു
Friday 13 February 2026 12:28 AM IST
താമരശ്ശേരി: ജി.വി.എച്ച്.എസ്.എസിൽ സമഗ്ര വികസനം സാധ്യമാക്കുന്ന എം.എൽ.എ യുടെ ഉന്നതി പ്രൊജക്റ്റിനു കീഴിൽ, 16 ഇൻ്ററാക്റ്റീവ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഡോ.എം കെ മുനീർ എം.എൽ.എ നിർവഹിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിർമ്മിക്കുന്ന രണ്ട് ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
പി ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, എ.പി ഹബീബ് റഹ്മാൻ, ആസാദ് കാരാടി, അഷ്റഫ് കോരങ്ങാട്, കെ.ആർ ബിജു, യു.ബി മഞ്ജുള, എം.പി അനിൽകുമാർ, എ.കെ അബ്ദുൽ ഗഫൂർ പ്രസംഗിച്ചു.