ജെ.ഇ.ഇ മെയിൻ ഫലം 16ന്?

Friday 13 February 2026 12:52 AM IST

ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികൾ അടക്കം ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ ഫലം ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പരീക്ഷയുടെ ഫലം ഇന്നലെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അന്തിമ ഫലം വരും മുൻപ് ഉത്തരസൂചിക പുറത്തുവിടും. ജനുവരി 21 മുതൽ 29വരെ രണ്ട് ഷിഫ്‌റ്റുകളിലായി 13,00,368 പേർ പരീക്ഷയെഴുതിയിരുന്നു. ഫലം മെച്ചപ്പെടുത്താൻ ഏപ്രിലിൽ വീണ്ടും മെയിൻ പരീക്ഷ നടത്തുന്നുണ്ട്.