നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്

Friday 13 February 2026 12:01 AM IST

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന സംഭംരകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഇന്ന് തിരുവനന്തപുരം ആർ.ഐ സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ കാമ്പസിൽ നടക്കും.ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ നിന്നും എൻജിനീയറിംഗ് /നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ ഒരുവർഷം അപ്രന്റീസായി തിരഞ്ഞെടുക്കും.താത്പര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധരേഖകളുമായി ചാക്ക ഗവ. ഐ.ടി.ഐയിൽ എത്തണം.രജിസ്‌ട്രേഷൻ രാവിലെ 9ന് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 0471 2501897, 9446849401.