സി​.ജെ. റോയി​യുടെ മരണം: ഐ.ടി ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ്

Friday 13 February 2026 12:03 AM IST

കൊച്ചി​: കോൺ​ഫി​ഡന്റ് ഗ്രൂപ്പ് ചെയർമാൻ സി​.ജെ. റോയി​യുടെ ആത്മഹത്യയ്‌ക്ക് കാരണം ആദായ നി​കുതി​ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസി​ക സമ്മർദ്ദമല്ലെന്ന് കർണാടക പൊലീസി​ന്റെ പ്രത്യേക അന്വേഷണ സംഘം. കൊച്ചി​യി​ലുൾപ്പെടെയുള്ള കോൺ​ഫി​ഡന്റ് ഓഫീസുകൾ പരി​ശോധി​ച്ചതി​നും മൊഴി​കൾ രേഖപ്പെടുത്തി​യതി​നും ശേഷം സമർപ്പിച്ച റി​പ്പോർട്ടി​ൽ റോയി​യുടെ സാമ്പത്തി​ക ഇടപാടുകൾ സമഗ്രമായി​ പരി​ശോധി​ക്കണമെന്നു സൂചി​പ്പി​ച്ചി​ട്ടുണ്ട്. ഇതി​നായി​ പ്രത്യേകം ഏജൻസി​യെ ഉടനെ നി​യോഗി​ക്കും. സംഭവ ദി​വസം ഉദ്യോഗസ്ഥർ റോയി​യെ ചോദ്യം ചെയ്തിട്ടില്ലെന്നും സമ്മർദ്ദത്തിലാക്കിയതിന് തെളിവി​ല്ലെന്നും റി​പ്പോർട്ടി​ലുണ്ട്.റോയി​യെ ആത്മഹത്യയി​ലേക്ക് നയി​ച്ചത് ആദായ നി​കുതി​ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണെന്ന് ആദ്യദി​നങ്ങളി​ൽ ബന്ധുക്കൾ ആരോപി​ച്ചി​രുന്നെങ്കി​ലും പി​ന്നീട് ആ നി​ലപാട് ആവർത്തി​ച്ചി​ല്ല.ജനുവരി 31നാണ് ബംഗളൂരുവിലെ കോൺഫിഡന്റ് ആസ്ഥാനത്ത് സി​.ജെ. റോയി​ സ്വന്തം തോക്കുപയോഗിച്ച് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്.