ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം
Friday 13 February 2026 12:04 AM IST
കൊച്ചി: ഐ.ടി കമ്പനികളുടെ ഓഹരി വിലയിലുണ്ടായ തകർച്ചയിൽ മുഖ്യ സൂചികകൾ ഇന്നലെ തകർന്നടിഞ്ഞു. ടെക്ക് മഹീന്ദ്ര, ഇൻഫോസിസ്, ടി.സി.എസ് എന്നിവയുടെ ഓഹരി വിലയിൽ ഇന്നലെ ആറ് ശതമാനം ഇടിവുണ്ടായി. എച്ച്.സി.എൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്‌ട്രീസ്, എറ്റേണൽ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. സെൻസെക്സ് 558.72 പോയിന്റ് നഷ്‌ടവുമായി 83,674.92ൽ അവസാനിച്ചു. നിഫ്‌റ്റി 146.65 പോയിന്റ് ഇടിഞ്ഞ് 25,807.20ൽ എത്തി. ആഗോള വിപണികളിൽ ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദമാണുണ്ടായത്. അമേരിക്കയും ഇറാനുമായി രാഷ്ട്രീയ സംഘർഷം ശക്തമായതോടെ ക്രൂഡോയിൽ വില ഉയർന്നതും നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിച്ചു.
ഇന്നലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്
മൂന്ന് ലക്ഷം കോടി രൂപ