കേ​ര​ള​ ​ബാ​ങ്ക് ​കോ​ർ​പ്പ​റേ​റ്റ് ബി​സി​ന​സ് ​സ​മ്മി​റ്റ് കൊച്ചിയിൽ

Friday 13 February 2026 12:06 AM IST

കൊച്ചി: കേരള ബാങ്കിന്റെ നേതൃത്വത്തിൽ വ്യവസായ വാണിജ്യ രംഗത്തെ മുൻനിര സ്ഥാപനങ്ങളെയും വിവിധ സർക്കാർ വികസന ഏജൻസികളെയും പങ്കെടുപ്പിച്ച് കോർപ്പറേറ്റ് ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു. എറണാകുളം ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിലവിലുള്ള വ്യാവസായിക സൗഹൃദ അന്തരീക്ഷവും വികസനവും ത്വരിതപ്പെടുത്താൻ കേരള ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് വായ്പകളിലൂടെ സാദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് ഭരണ സമിതിയംഗം ടി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതിയംഗം അഡ്വ. വി. സലിം, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. വി.കെ. പ്രസാദ്, എക്‌സിക്യുട്ടീവ് ഡയറക്ടർ റോയ് എബ്രഹാം, ജനറൽ മാനേജർ ജോളി ജോൺ എന്നിവർ സംസാരിച്ചു. വ്യാവസായിക സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയെ പ്രതിനിധീകരിച്ച് സ്ഥാപന മേധാവികൾ, ഫിനാൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.