മാരിടൈം യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ

Friday 13 February 2026 12:08 AM IST

രാജ്യത്ത് കപ്പൽ ഗതാഗത മേഖലയിൽ ഉപരിപഠനം നടത്താനുതകുന്ന കോഴ്‌സുകൾക്ക് പ്രവേശനത്തിനായി ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റി പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്നത്.18 അഫിലിയേറ്റഡ് കോളേജുകളുണ്ട്.ബി.ടെക്ക്,ബി.എസ്‌സി, ബി.ബി.എ,വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവയുണ്ട്.പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ജയിച്ചവർക്കും ഈ വർഷത്തെ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.പരീക്ഷയിൽ വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്നുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ബിരുദം പൂർത്തിയാക്കിയവർക്ക് എം.ബി.എ പ്രോഗ്രാമുകളുണ്ട്. മേയ് 24 നാണു പരീക്ഷ. മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമുകളാണിത്. www.imu.edu.in

ഐ.ഐ.എസ്‌.സി ബി.ടെക്ക് പ്രോഗ്രാമുകൾ

ഐ.ഐ.എസ്.സി ബെംഗളൂരു ഈ വർഷം ബി.ടെക് മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിംഗ്, മെക്കാനിക്‌സ് & കംപ്യൂട്ടിംഗ്, മെറ്റീരിയൽസ് സയൻസ് & എൻജിനീയറിംഗ്, എയ്റോ സ്‌പേസ് എൻജിനിനീയറിംഗ് പ്രോഗ്രാമുകൾ ആരംഭിക്കും. ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് സ്‌കോറുകൾ പരിഗണിച്ച ജോസ വഴിയാണ് പ്രവേശനം. www.iisc.ac.in/admissions