അരവിന്ദ് വി.കെ അന്താരാഷ്ട്ര മജീഷ്യൻസ് സൊസൈറ്റി അംബാസഡർ

Friday 13 February 2026 12:23 AM IST

തിരുവനന്തപുരം:മലയാളിയും ഇന്ത്യൻ ടെക്നോളജിസ്റ്റ് മജീഷ്യനുമായ അരവിന്ദ് വി.കെയെ ഇന്റർനാഷണൽ മജീഷ്യൻസ് സൊസൈറ്റിയുടെ ദക്ഷിണേഷ്യൻ അംബാസിഡറായി നിയമിച്ചു.ഇതാദ്യമായാണ് ഇന്ത്യക്കാരന് ഇന്റർനാഷണൽ മജീഷ്യൻസ് സൊസൈറ്റിയിൽ പദവി കിട്ടുന്നത്.തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് അമേരിക്കയിൽ സീനിയർ ഡാറ്റാ എൻജിനിയറാണ്.എ.ഐ.ടെക്നോളജിയുടെ സാധ്യതകൾ മാജിക്കിൽ ഉപയോഗിച്ചുകൊണ്ടാണ് ടെക്നോളജിസ്റ്റ് മജീഷ്യനായത്.ഈ രംഗത്തെ മികവ് കണക്കിലെടുത്ത് ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ അരവന്ദിനെ മെർലിൻ അവാർഡ് നൽകി ആദരിച്ചിരുന്നു.