ഗോവിന്ദൻ ഭൂമിയിൽ കാൽ കുത്തി സംസാരിക്കണം: സതീശൻ
Friday 13 February 2026 12:56 AM IST
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഏതോ ലോകത്താണെന്നും, അദ്ദേഹം ഭൂമിയിൽ കാൽ കുത്തി സംസാരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുഭരണം തുടർന്നാൽ പാവങ്ങളുണ്ടാകില്ലെന്ന ഗോവിന്ദന്റെ പ്രസ്താവനയെപ്പറ്റി മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
യു.ഡി.എഫിലെ മൂന്ന് ജനപ്രതിനിധികളേ സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയിട്ടുള്ളൂവെന്നാണ് ഗോവിന്ദൻ പറയുന്നത്. എന്നാൽ യു.ഡി.എഫ് ജനപ്രതിനിധികളെല്ലാവരും ചേർന്ന് 18.5 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കാനാണ് പറഞ്ഞത്. എന്നാൽ കൊടുക്കരുതെന്ന് പറഞ്ഞെന്നാണ് ആക്ഷേപം.