അടിമുടി ദുരൂഹം അയ്യപ്പസംഗമം, 3000 പേർക്ക് ഭക്ഷണം, കഴിച്ചത് 500ൽ താഴെ

Friday 13 February 2026 12:59 AM IST

 പൊരുത്തപ്പെടാത്ത ബില്ലും കണക്കും

കൊച്ചി: പമ്പാതീരത്ത് കഴിഞ്ഞ സെപ്തംബർ 20ന് ദേവസ്വം ബോർഡ് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കിൽ മൊത്തം ദുരൂഹത. ഓഡിറ്റ് വിവരങ്ങൾ സഹിതം ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണിത്. ദേവസ്വം ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവിടില്ലെന്ന സർക്കാർ വാദവും പൊളി‌ഞ്ഞു.

അയ്യപ്പ സംഗമ ദിവസം രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെപ്പേരേ കഴിച്ചുള്ളൂ. വൻതോതിൽ ഭക്ഷണം പാഴായി. സംഗമ ദിവസം ഉച്ചയ്‌ക്ക് 5000 പേർ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്ന് പറയുന്നു. എന്നാൽ, ആകെ നാലായിരം പേർ എത്തിയെന്നാണ് സർക്കാർ കണക്ക്.

കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നത്. കൃത്യമായ കണക്കും ബില്ലുകളുമില്ല. ജോയിന്റ് മെഷർമെന്റ് ഷീറ്റിൽ പല കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല. 150 ബെഡ്ഡുകൾ വാങ്ങിയതിൽ 100 എണ്ണം മാത്രമാണ് കണക്കുകളിലുള്ളത്. 1,73,000 രൂപ വിലവരുന്ന 50 ബെഡ്ഡുകളുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. എക്സ്ട്രാ ഐറ്റങ്ങൾക്ക് 24,17,581 രൂപ ചെലവായെന്ന് കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ബില്ലുകളും രേഖകളുമില്ല. വേദിയിലെ പാനലിംഗ്, കേബിൾ ജോലികൾക്ക് 2,80,000 രൂപ വകയിരുത്തിയെങ്കിലും ഇതും കണക്കുകളിലില്ല.

സാമ്പത്തിക ഇടപാടിൽ ഗുരതര ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ച ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു. ബോർഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം തേടിയിരിക്കുകയാണ്. 27ന് കോടതി വീണ്ടും പരിഗണിക്കും.

കരാർ ടെൻഡറില്ലാതെ

അധിക തുകയ്ക്ക്

നടത്തിപ്പുചുമതല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രർ ആൻഡ് കൺസ്ട്രക്ഷൻസിന് നൽകിയത് ടെൻഡർ വിളിക്കാതെ. ഊരാളുങ്കൽ സൊസൈറ്റിയുടെ സഹസ്ഥാപനമാണിത്. ഇവർ നൽകിയ ഇൻവോയ്സുകൾ തരംതിരിക്കാത്തതിനാൽ ഓഡിറ്റിംഗ് ദുഷ്കരമാണെന്നും റിപ്പോർട്ടിലുണ്ട്. പത്തു ശതമാനം അധിക തുകയ്‌ക്കാണ് കരാർ നൽകിയത്. രേഖകൾ കൃത്യമല്ലാത്തതിനാൽ ജി.എസ്.ടി ഇൻപുട് ടാക്സ് ഇനത്തിൽ ബോർഡിന് നഷ്ടമുണ്ടാകും. ഹോട്ടൽ ബില്ലുകളിലും ജി.എസ്.ടി നമ്പറില്ല.

ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മം: പ​ണം​ ​തി​രി​ച്ചു​കി​ട്ടി​യെ​ന്ന് നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​നാ​യി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​നി​ന്നു​ ​മു​ൻ​കൂ​റാ​യി​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക​ ​ബോ​ർ​ഡി​ന് ​തി​രി​കെ​ ​കി​ട്ടി​യെ​ന്ന് ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​നി​യ​മ​സ​ഭ​യിൽ സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞു. സ്‌​പോ​ൺ​സ​ർ​മാ​രി​ൽ​ ​നി​ന്നു​ ​തു​ക​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​ഡ്വാ​ൻ​സ് ​തി​രി​കെ​ ​ന​ൽ​കി​യ​തെ​ന്ന് ​വി​ശ​ദീ​ക​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു. ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​കൂ​റാ​യി​ ​ന​ൽ​കി​യ​ ​തു​ക​ ​തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ശ​ബ​രി​മ​ല​ ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ഹൈ​ക്കോ​ട​തി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​ 28​ന് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണ് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക്,​ ​കേ​ര​ള​ ​ബാ​ങ്ക് ​എ​ന്നി​വ​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​സ്‌​പോ​ൺ​സ​ർ​മാ​ർ.​ ​ഇ​വ​ർ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​തു​ക​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​യ്യ​പ്പ​സം​ഗ​മം​ ​സ്‌​പോ​ൺ​സ​ർ​മാ​രെ​ ​ക​ണ്ടെ​ത്തി​ ​ന​ട​ത്തു​ന്ന​തി​നാ​ണ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ന് ​കാ​ല​താ​മ​സം​ ​നേ​രി​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​നി​ന്നു​ ​തു​ക​ ​അ​ഡ്വാ​ൻ​സാ​യി​ ​ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.​ ​റിീ​ലീ​ജി​യ​ണ​ൽ​/​റി​ലീ​ജി​യ​സ് ​ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ ​ന​ട​ത്താ​ൻ​ ​ബോ​ർ​ഡി​ന്റെ​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യി​രു​ന്ന​ ​തു​ക​യാ​ണ് ​ഉ​പ​യോ​ഗി​ച്ച​ത്. ആ​ഗോ​ള​അ​യ്യ​പ്പ​ ​സം​ഗ​മം​ ​ന​ട​ന്ന​ ​ക​ന്നി​മാ​സ​ ​പൂ​ജ​ ​സ​മ​യ​ത്ത് ​പ​മ്പ​-​ ​സ​ന്നി​ധാ​നം​ ​പാ​ത​യി​ൽ​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി​ ​സ​ർ​ക്കാ​ർ​ 2.98​ ​ല​ക്ഷം​ ​രൂ​പ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ക്ക് ​ന​ൽ​കാ​ൻ​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ന്റെ​ ​വ​ര​വ്-​ചെ​ല​വ് ​ക​ണ​ക്ക് ​ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി​ ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട​ന്റി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും​ ​മ​റു​പ​ടി​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.

​ ​ക​ണ​ക്ക് ​പ​റ​യേ​ണ്ട​ത് ​ദേ​വ​സ്വം​ ​ബോ​ർ​ഡ്:​ ​വാ​സ​വ​ൻ​കോ​ട്ട​യം​ ​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ഒ​രു​ക്കി​യ​ത് ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യം​ ​മാ​ത്ര​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ.​ ​നാ​ലു​കോ​ടി​ ​രൂ​പ​ ​സ്പോ​ൺ​സ​ർ​ഷി​പ്പ് ​വ​ഴി​ ​കി​ട്ടി​യെ​ന്ന് ​അ​റി​യാം.​ ​ബാ​ക്കി​ ​ക​ണ​ക്ക് ​കൃ​ത്യ​മാ​യി​ ​പ​റ​യേ​ണ്ട​ത് ​ദേ​വ​സ്വം​ ​ബോ​ർ​ഡാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​യ്യ​പ്പ​ ​സം​ഗ​മം​ ​അ​ഴി​മ​തി​യെ​ന്ന് ​തെ​ളി​ഞ്ഞു​:​ചെ​ന്നി​ത്തല

കോ​ട്ട​യം​:​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മം​ ​വ​ൻ​ ​അ​ഴി​മ​തി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ഉ​ച്ച​യോ​ട് ​കൂ​ടി​ ​അ​വ​സാ​നി​ച്ച​ ​സ​മ്മേ​ള​ന​ത്തി​നാ​ണ് ​ഏ​ഴു​കോ​ടി​രൂ​പ​ ​ചെ​ല​വാ​ക്കി​യ​ത്.​അ​ത് ​വ​ൻ​പ​രാ​ജ​യ​മാ​യി​രു​ന്നു.​ശ​ബ​രി​മ​ല​യി​ലെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വ​ൻ​ ​അ​ഴി​മ​തി​യു​ണ്ടെ​ന്ന് ​ഹൈ​ക്കോ​ട​തി​ക്ക് ​മ​ന​സി​ലാ​യി.​ത​ങ്ങ​ൾ​ ​ഇ​ത് ​നേ​ര​ത്തെ​ ​പ​റ​യു​ന്ന​താ​ണ്.​സ​ർ​ക്കാ​രി​ന്റെ​ ​അ​ല്ലെ​ങ്കി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ക്കാ​ൻ​ ​ആ​രാ​ണ് ​ഇ​വ​ർ​ക്ക് ​അ​ധി​കാ​രം​ ​കൊ​ടു​ത്ത​ത്.​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.