ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ വിധി 16ന്

Friday 13 February 2026 12:01 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ നിർണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വിധിച്ച ശിക്ഷയും കുറ്റക്കാരൻ എന്ന കണ്ടെത്തലും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജുവിന്റെ ഹർജി. ഹർജിയിലെ ആവശ്യം ഭാഗികമായി പരിഗണിച്ച കോടതി പ്രതിയുടെ ശിക്ഷ മരവിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ കുറ്റം കൂടി മരവിപ്പിച്ചാലേ ആന്റണി രാജുവിന്റെ അയോഗ്യത മാറൂ. ഇതിനെ സംബന്ധിച്ച വാദം നേരത്തെ പൂർത്തിയായിരുന്നു. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്.