കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കരുത്:ഗോവിന്ദൻ

Friday 13 February 2026 12:04 AM IST

കോട്ടക്കൽ: കേരളത്തിൽ ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും സംയുക്ത ട്രേഡ് യൂണിയനുമായി സഹകരിക്കുന്നത് വിലക്കിയ യു.ഡി.എഫ് നിലപാട് തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറം കോട്ടക്കലിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വേർതിരിക്കരുത്.പണിമുടക്ക് ദിനത്തിൽ ഐ.എൻ.ടി.യു.സി പറഞ്ഞിട്ടും യു.ഡി.എഫ് ജാഥ നിറുത്തിയില്ല.തൊഴിലാളികൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ മാത്രമാണ് ഇതുപകരിക്കുക.തൊഴിലാളി വർഗ്ഗത്തിന്റെ താത്പര്യത്തിനൊപ്പം ചേരാൻ ഐ.എൻ.ടി.യു.സിക്കും എസ്.ടി.യുവിനും ധൈര്യമില്ല.രാഷ്ട്രീയകാരണങ്ങളാൽ തൊഴിലാളി പോരാട്ടങ്ങളെ ഛിന്നഭിന്നമാക്കാനുള്ള ബോധപൂർവമായ ശ്രമമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.