വിമാനത്തിന്റെ സൗകര്യങ്ങളുമായി ബസുകൾ മാർച്ചിൽ

Friday 13 February 2026 12:07 AM IST

തിരുവനന്തപുരം: വിമാനത്തിന്റെ സൗകര്യങ്ങളുമായി ബസ്. എയർ ഹോസ്റ്റസിനു പകരം ബസ് ഹോസ്റ്റസ്... അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ് ബസ് മാർച്ച് മുതൽ സർവീസിനൊരുക്കി കെ.എസ്.ആർ.ടി.സി. വില രണ്ട് കോടി.

രണ്ട് ബസുകളാണ് വാങ്ങുന്നത്. വോൾവോയുടെ 9600 വി.ആർ.എൽ മോ‌ഡലിലുള്ള

13 മീറ്റർ ബസിൽ ടോയ്‌ലറ്റും പാൻട്രിയും ഉൾപ്പെടെ സൗകര്യം. ഭക്ഷണം ബസിലിരുന്ന് കഴിക്കാം. 25 പേർക്ക് യാത്ര

ചെയ്യാം. കണ്ടക്ടറില്ല.ആദ്യം തിരുവനന്തപുരം- എറണാകുളം റൂട്ടിലും പിന്നീട് തിരുവനന്തപുരം തൃശൂർ റൂട്ടിലുമായിരിക്കും സർവീസ്.

മറ്റ് സൗകര്യങ്ങൾ

ഓരോ സീറ്റിനു മുന്നിലും ടി.വി

ചാർജിഗ് സൗകര്യം, ഹെഡ്ഫോൺ, വൈഫൈ

ജി.പി.എസ് സഹായത്തോടെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂളുകൾ ക്രമീകരിക്കും

മൂന്നര മണിക്കൂറിൽ തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തും.

''ഇതു വരെ കണ്ടിട്ടില്ലാത്ത സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസായിരിക്കും .''-

-മന്ത്രി ഗണേശ്‌കുമാർ