ലേബർ കോഡുകൾ പിൻവലിക്കണമെന്ന് പ്രേമചന്ദ്രൻ
Friday 13 February 2026 12:31 AM IST
കൊല്ലം: തൊഴിലാളികളുടെ ജനാധിപത്യപരവും മൗലികവുമായ അവകാശങ്ങൾ എടുത്തുകളഞ്ഞ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡിനെതിരെ രാജ്യത്തെ തെരുവിൽ സമരം ചെയ്യുന്ന ദശലക്ഷക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് എം.പി ഇൻഡസ്ട്രിയൽ കോഡ് ഭേദഗതി ബില്ലിനെ എതിരെയുള്ള ചർച്ചയിൽ പങ്കെടുത്തത്. രാജ്യത്തെ ബി.എം.എസ് ഒഴിച്ച് ഇന്ത്യ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള മറ്റെല്ലാ തൊഴിലാളി സംഘടനകളും ലേബർ കോഡുകൾക്കെതിരെ സമരത്തിലാണ്. തൊഴിലാളികളുടെ താല്പര്യത്തിനും അവകാശ സംരക്ഷണത്തിനുമായി പുതിയ നിയമം കൊണ്ടു വരണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.