ആർ.ഇ.വാൾ; സിറ്റിസൺസ് ഫാറം ഹൈക്കോടതിയിൽ
Friday 13 February 2026 12:32 AM IST
കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ 35 അടിയോളം ഉയരത്തിൽ കെട്ടിപ്പൊക്കിയ ആർ.ഇ. വാൾ അപകടാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി തൂണുകളിൽ പാത നിർമ്മിക്കാൻ ഉത്തരവുണ്ടാകണമെന്നും ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൺസ് ഫാറം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ ഫയൽ ചെയ്ത കേസിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ മുൻ കൊല്ലം ജില്ല സെക്രട്ടറി എൻ. ജയചന്ദ്രൻ,മാമ്പള്ളി ജി.ആർ.രഘുനാഥൻ,ഉളിയനാട് ജയൻ എന്നിവർ കക്ഷി ചേർന്നു. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ പലഭാഗവും പൊട്ടിത്തകരുകയും മുകൾഭാഗം സർവീസ് റോഡിലേക്ക് തള്ളി നിൽക്കുകയാണ്. തിരുമുക്ക് മുതൽ ശീമാട്ടി വരെ നാല് കിലോമീറ്റർ ദൂരത്തിൽ മൺമതിൽ പൊളിച്ചുമാറ്റി എലിവേറ്റഡ് പാത നിർമ്മിക്കാൻ ഉത്തരവുണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.