കെ.പി.ഒ.എ. ജില്ലാ സമ്മേളനം ഇന്ന് കൊല്ലത്ത്

Friday 13 February 2026 12:34 AM IST

​കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ 36-ാമത് ജില്ലാ സമ്മേളനം ഇന്ന് നടക്കും. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ​എം. നൗഷാദ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർഎം. ഹേമലത മുഖ്യാതിഥിയാകും. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം,മെഡിക്കൽ ക്യാമ്പ്,ഫലവൃക്ഷത്തൈ നടീൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ​ സമ്മേളനത്തിന്റെ ഭാഗമായുള്ള 'പൊലീസ് കുടുംബസംഗമം' നാളെ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം കൺവീനർ അറിയിച്ചു.