ആർ.ശങ്കർ ചെയർ ആരംഭിക്കണം:ടി.ആർ.രഞ്ജു

Friday 13 February 2026 1:06 AM IST

തൃശൂർ:വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി,മുഖ്യമന്ത്രി എന്ന നിലയിൽ ശങ്കറിസത്തിന്റെ പ്രസക്തി പഠിക്കുന്നതിനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ആർ.ശങ്കർ ചെയർ ആരംഭിക്കണമെന്ന് ആർ.ശങ്കർ ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ആർ.രഞ്ജു ആവശ്യപ്പെട്ടു.ആർ.ശങ്കർ ഫോറം ജില്ലാ നേതൃയോഗം എലൈറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എ.കെ.രമേശ് അദ്ധ്യക്ഷനായി.

സുനിൽ കനഗോലു സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ യു.ഡി.എഫ് വിജയത്തിനായി കൊടുങ്ങല്ലൂർ,ഇരിങ്ങാലക്കുട,പുതുക്കാട്,ഒല്ലൂർ എന്നീ മണ്ഡലങ്ങളിൽ ഈഴവ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നും സംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.സജീവ്,സംസ്ഥാന ഭാരവാഹികളായ ജിതേഷ് ബലറാം,എ.ആർ.നരേന്ദ്രൻ,സുജിത് പുതുപ്പള്ളി,ജില്ലാ ജനറൽ സെക്രട്ടറി മോഹൻ നടോടി,അഡ്വ. ടി.എ.പത്മകുമാർ,വിനീഷ് തയ്യിൽ,ഹരിത് ബി.കല്ലുപാലം,പ്രവീൺസ് ഞാറ്റുവെട്ടി,കെ.എ.ബാലൻ,സന്ദീപ് സഹദേവൻ,പത്മജാ ബലറാം,രത്‌നവല്ലി സത്യൻ,ഷൈലജ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.