മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ചില്ലെന്ന് പഞ്ചാ. അംഗം
Friday 13 February 2026 1:11 AM IST
തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം താൻ സെൽഫിക്ക് ശ്രമിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. നിവേദനം നൽകാനാണ് അവിടെ നിന്നത്. സെൽഫിയെടുക്കട്ടെയെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല. ആ സമയത്ത് ഫോൺ കോൾ വന്നു. തിരക്കിലായിരുന്ന മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. പിന്നീട് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാൻ പറഞ്ഞിട്ടില്ലെന്നും ആതിര പറയുന്നു.
വെള്ളറട ഡിവിഷനിൽ നിന്നുള്ള സി.പി.എം അംഗമാണ് ആതിര ഗ്രേസ്. പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ വച്ചാണ്, മുഖ്യമന്ത്രി ജനപ്രതിനിധിയോട് കയർത്തെന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രാരണമുണ്ടായത്.