എൻ.സി.പി പ്രതിഷേധ ധർണ നടത്തി
Saturday 14 February 2026 12:47 AM IST
കളമശേരി: ഇടപ്പള്ളി ടോൾ ദേശീയ പാതയിൽ നാളികേര വികസന ബോർഡിന്റെ പേരിലുള്ള സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുക്കുന്നതിനെതിരെ എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഇടപ്പള്ളി ടോളിലെ ദേശീയ പാതയിലുള്ള 3.5 ഏക്കർ സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കൃഷി വകുപ്പ്പതിച്ച് നൽകുന്നത്. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻ ദാസ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ റോയി ചെമ്മനം, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. അബ്ദുൾ ഗഫൂർ,വി.കെ. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.