അടുക്കളത്തോട്ടം
Saturday 14 February 2026 1:18 AM IST
കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിവരുന്ന 'വനിതകൾക്ക് അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തുന്നതിനായുള്ള പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി ബാങ്കിൽ നിന്നും വിതരണം ചെയ്യും. താത്പര്യമുള്ള ബാങ്കിലെ അംഗങ്ങളായ വനിതകൾ ഫെബ്രുവരി 25ന് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ചിലോ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ടി.ഐ. ശശിയും സെക്രട്ടറി എം.ബി. സിനിയും അറിയിച്ചു.