വാക്കത്തൺ ഇന്ന്  രാവിലെ എട്ടിന്

Saturday 14 February 2026 1:21 AM IST

കൊച്ചി: വോട്ടുചെയ്യണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായി കെ.എം.എം കോളജ് ഇലക്ട്രൽ ക്ലബിന്റെ നേതൃത്വത്തിൽ സ്വീപ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്ന് തൃക്കാക്കര കെ.എം.എം കോളജിലേക്ക് ഇന്ന് വാക്കത്തൺ സംഘടിപ്പിക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന വാക്കത്തൺ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. സ്വീപ് നോഡൽ ഓഫിസറും അസിസ്റ്റന്റ് കളക്ടറുമായ പാർവതി ഗോപകുമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹ്യൂർഷ്‌സ്, കെ.എം.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ എം.എം അബൂബക്കർ, കോളജ് പ്രിൻസിപ്പൽ ഡോ. സബന ബക്കർ തുടങ്ങിയവർ പങ്കെടുക്കും