ജി.സി.ഡി.എയിലേയ്‌ക്ക് യുവമോർച്ച മാർച്ച്
Saturday 14 February 2026 1:43 AM IST
കൊച്ചി: താത്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശാല കൊച്ചി വികസന അതോറിട്ടിയുടെ കടവന്ത്രയിലെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനു പ്രസാദ് ഉദ്ഘാടനം ചെയ്തു.സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, സംസ്ഥാന സമിതിയംഗം സി.വി. സജിനി, ജില്ലാ സെക്രട്ടറി മിനിമോൾ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഡെമീഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് റാണി ഷൈൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഉണ്ണി എന്നിവർ പ്രസംഗിച്ചു.