സി.എം.എഫ്.ആർ.ഐ ചാമ്പ്യന്മാർ
Saturday 14 February 2026 12:49 AM IST
കൊച്ചി: ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ദക്ഷിണമേഖല കായിക മേളയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ചാമ്പ്യന്മാരായി. ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് 100 പോയിന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്. 66 പോയിന്റുകൾ നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രണ്ടാമതെത്തി. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവയിൽ സി.എം.എഫ്.ആർ.ഐ കിരീടം ചൂടി. 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണവും റിലേയിൽ മികച്ച പങ്കാളിത്തവും വഹിച്ച സി.എം.എഫ്.ആർ.ഐയിലെ പി. രാജേന്ദ്രൻ മേളയിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു.