ജി ടെക് മാരത്തൺ റൂട്ട്മാപ്പ് പുറത്തിറക്കി
Saturday 14 February 2026 12:54 AM IST
കൊച്ചി: ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസ് (ജി ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. നാളെ പുലർച്ചെ 4.30ന് ഇൻഫോപാർക്കിൽ സൻസ്‌കാര സ്‌കൂളിന് എതിർവശത്ത് ആരംഭിക്കുന്ന മാരത്തൺ ഇൻഫോപാർക്ക് ഫേസ് 1, 2, രാജഗിരി വാലി, കിൻഫ്ര സെന്റർ, സ്മാർട്ട്‌സിറ്റി എന്നിവയിലൂടെ പ്രവേശിച്ചു തിരിച്ചെത്തും. സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ ഉറപ്പാക്കിയതായി സംഘാടകർ അറിയിച്ചു. അഞ്ഞൂറിലധികം വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കും. ഹരിതചട്ടപ്രകാരമാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.