വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം നടി ഉർവശിക്ക്

Saturday 14 February 2026 12:44 AM IST

തിരുവനന്തപുരം: വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം നടി ഉർവശിക്ക് നൽകും. 23ന് വൈകിട്ട് 6ന് ക്ഷേത്ര സരസ്വതീ മണ്ഡപത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്‌കാരം കൈമാറും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും പഞ്ചലോഹത്തിൽ തീർത്ത 30 കിലോയുള്ള ശ്രീ ചക്രം മേരുവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു.