സ്മാർട്ട് വില്ലേജ് ഉദ്ഘാടനം
Saturday 14 February 2026 1:57 AM IST
പാലക്കാട്: നിർമ്മാണം പൂർത്തിയാക്കിയ കിഴക്കഞ്ചേരി (ഒന്ന്) സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 2023-24 വർഷത്തെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുന്നംകാട് 24ാം വാർഡിൽ 122.71 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിൽ സന്ദർശക മുറിയും ഓഫീസ് മുറികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രധാന രേഖകൾ സൂക്ഷിക്കുന്നതിനുള്ള റെക്കോർഡ് റൂം, ജീവനക്കാർക്കായി പ്രത്യേക ഡൈനിംഗ് ഹാൾ, പൊതു ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്.