ചലച്ചിത്രമേളയ്ക്ക് തുടക്കം
Saturday 14 February 2026 12:57 AM IST
ഫറോക്ക്: ശുചിത്വബോധവത്ക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ് ചലച്ചിത്രമേളയ്ക്ക് ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറേറ്റ്, സംസ്ഥാന എൻ.എസ്.എസ് വിഭാഗം, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗം എന്നിവ സംയുക്തമായി ഫറൂഖ് കോളേജിലും ഫറൂഖ് ട്രെയിനിംഗ് കോളേജിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. പ്രശസ്ത സംവിധായകൻ ജി.പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു . കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി.ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. ബിനോജ് സെബാസ്റ്റ്യൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടറേറ്റ് യൂത്ത് ഓഫീസർ പിയൂഷ് എന്നിവർ മുഖ്യാതിഥികളായി.